ഇതിഹാസതുല്യമായൊരു നോവൽ. കേരളഭൂമിയുൾപ്പെടുന്ന പ്രാചീന തമിഴകത്തിന്റെ സംസ്‌കൃതിയുടെയും ചരിത്രത്തിൻ്റെയും അടരുകൾ തേടിയുള്ള ഒരു ബൃഹദ്സഞ്ചാരം. ചേരനും ചോളനും പാണ്ഡ്യനും യവനന്മാരുമടങ്ങുന്ന മഹാസഖ്യത്തിനെതിരേ ഒറ്റയ്ക്കു പടപൊരുതിയ വേൾപാരി എന്ന വീരനായകൻ്റെ ചരിതം. നാമിന്നോളം കണ്ടിട്ടും കേട്ടിട്ടു മില്ലാത്ത സംഘകാലത്തെ വനലോകത്തിൻ്റെ ഹരിതദൃശ്യങ്ങളുടെ വിവരണം. പ്രകൃതിയുടെ ശ്രേഷ്‌ഠസമ്പത്തുകൾ കാത്തുരക്ഷിക്കാൻ, അതേ പ്രകൃതിയെ കൂട്ടുപിടിച്ച് മഹാസമ്രാട്ടുകളെ പരാജയപ്പെടുത്തിയ വീരയുഗനായകൻ വേൾപാരിയുടെ വിസ്‌മയാവഹമായ ഈ കഥ മലയാളിവായനക്കാർക്കും ഒരു നവ്യാനുഭവമായിരിക്കും