Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vettoor Madom : Madhu Madamanmoozhi വെട്ടൂർമഠം | Mathrubhumi Books
MRP ₹ 290.00 (Inclusive of all taxes)
₹ 276.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Madhu Madamanmoozhi
  • Page :
    183
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880256
  • Language :
    Malayalam
Description

Vettoor Madom Madhu Madamanmoozhi Mathrubhumi Books ഇതില്‍ കെട്ടുറപ്പുള്ള ഒരു കഥയുണ്ട്. ബാഹ്യമായി കാണാവുന്ന സംഭവങ്ങള്‍ക്കപ്പുറത്ത്, കര്‍മ്മബന്ധങ്ങളുടെയും ദൈവനീതിയുടെയുമൊക്കെ അദൃശ്യപശ്ചാത്തലമുണ്ട്. വാസ്തവത്തില്‍ ആ പീഠഭൂമിയാണ് കഥാകാവ്യത്തിന് അടിസ്ഥാനബലവും ആരൂഢഭംഗിയും പ്രദാനം ചെയ്യുന്നത്. കവിതയിലൂടെ കഥ പറയാന്‍ തീരുമാനിക്കുമ്പോള്‍ ആ ആഖ്യാനത്തിനു പിന്നില്‍ കവിയുടെ ചില നിര്‍ണ്ണയങ്ങളുണ്ട്. കല്പനാചാരുതയും ദാര്‍ശനികസമീപനവും മനുഷ്യാവസ്ഥകളെ തത്ത്വചിന്തയുടെ തലത്തില്‍ കാണാന്‍ കഴിയുന്ന വൈഭവവും കവിതയ്ക്കു സഹജമായി വഴങ്ങും. തന്റെ പ്രമേയത്തിന് ആവിധമൊരു പരിചരണമാണ് ആവശ്യമെന്ന തിരിച്ചറിവാണ് കവിയുടെ മുഖ്യപ്രേരണ എന്ന് അനുമാനിക്കാം. -കെ. ജയകുമാര്‍ മഹാകാവ്യവും ഖണ്ഡകാവ്യവുംതൊട്ട് കാവ്യാഖ്യായികവരെയുള്ള വ്യത്യസ്തരൂപങ്ങളുള്ള ‘ദീര്‍ഘകാവ്യങ്ങള്‍’ എന്ന വിസ്തൃതജനുസ്സിന്റെ സാദ്ധ്യതകള്‍ അപൂര്‍വ്വം ചില സമകാലികകവികള്‍ മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ‘വെട്ടൂര്‍മഠം’ വായനക്കാര്‍ക്കു മുന്നിലേക്കു വരുന്നത്. ദീര്‍ഘക്ഷമയും നിരന്തരാദ്ധ്വാനവും കൊണ്ടുമാത്രം സാധിക്കാവുന്ന കാര്യമാണ് നാലായിരത്തിലധികം വരിയുള്ള ഇതുപോലുള്ള ദീര്‍ഘകാവ്യത്തിന്റെ നിര്‍മ്മാണം. -പി.കെ. രാജശേഖരന്‍ കഥകളിയുടെ സാംസ്‌കാരികപശ്ചാത്തലവും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും ഇഴചേര്‍ന്ന, സമകാലികമലയാളത്തിലെ അപൂര്‍വ്വമായ കഥാകാവ്യസംരംഭങ്ങളിലൊന്നായ കൃതി.

Customer Reviews ( 0 )