Vicharana Franz Kafka Dc Books ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് കെ. അകാരണമായി ഒരു സുപ്രഭാതത്തിൽ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാൾക്ക് ആരും മറുപടി കൊടുക്കുന്നില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. വക്കീലിനെ പോയി കണ്ട അയാൾക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാൽ കേസ് വാദിക്കാൻ നിവൃത്തിയില്ല എന്നായിരുന്നു. ഒറ്റപ്പെട്ട മനുഷ്യൻ ആത്മാവിൽ വഹിക്കുന്ന വിഷാദഭാരത്തിന്റെയും അവന്റെ മനസ്സിനെ ഗ്രസിക്കുന്ന കഠിനമായ ഉത്കണ്ഠയുടെയും ചിത്രീകരണമാണ് വിചാരണ. ഫ്രാൻസ് കാഫ്കയുടെ എക്കാലത്തെയും ക്ലാസ്സിക് സൃഷ്ടി ദ ട്രയലിന്റെ സംഗൃഹീത പുനരാഖ്യാനം.