മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന വളരെ ചെറിയ ജീവജാലങ്ങള്‍ എന്നതാണ് വൈറസുകളെക്കുറിച്ചുള്ള പൊതുവായ ധാരണ. എന്നാല്‍ ഏതൊരു സാധാരണ വായനക്കാരനും മനസിലാകുന്ന രീതിയില്‍ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ വിവരങ്ങളും കൗതുകമുണര്‍ത്തുന്ന കഥകളും പറഞ്ഞുകൊണ്ട് വിശാലവും പുതിയതുമായ ഒരു ധാരണ നല്‍കുകയാണ് പ്രണയ് ലാല്‍ ഇവിടെ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും ഭൂമിയെ ആകര്‍ഷകമാക്കുവാനും വൈറസുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് 14 അധ്യായങ്ങളിലായി വിവരിക്കുന്നു. റ്റുലിപ്പുകളുടെ നിറഭേദങ്ങളും ജീവികളുടെ ദഹനപ്രക്രിയയും ഉള്‍പ്പെടെ നമുക്ക് ചുറ്റിലും നമുക്കുള്ളിലും സംഭവിക്കുന്ന കോടിക്കണക്കിനു മാറ്റങ്ങള്‍ക്ക് കാരണക്കാരായ വൈറസുകളെ കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടു മാത്രമേ നമുക്കീ പുസ്തകം വായിച്ചവസാനിപ്പിക്കാനാകൂ.