ആദ്യത്തെ വോട്ടുരേഖപ്പെടുത്തിയ ഹിമാചല്‍ പ്രദേശുകാരനായ ശ്യാം ശരണ്‍ നേഗിയുടെ കഥ മുതല്‍ ഏറ്റവും കൂടുതല്‍ പരാജയം ഏറ്റുവാങ്ങി റെക്കോര്‍ഡിട്ട സ്ഥാനാര്‍ത്ഥി പത്മരാജന്റെ ജീവിതം വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ചരിത്രസംഭവങ്ങളുടെ രസകരമായ പുസ്തകം. കൗതുകകരമായ നുറുങ്ങുകളിലൂടെയും സംഭവങ്ങളിലൂടെയും ചരിത്രത്തെ കൂടുതല്‍ ജനപ്രിയകരമായി അവതരിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യ വിഷയങ്ങളില്‍ തല്പരരായവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത പുസ്തകം.