നമ്മുടെ അപൂർണ്ണതകളെയും നശ്വരതകളെയും പുണർന്നുകൊണ്ട് നന്നാകാനുള്ള നമ്മുടെ ശ്രമങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നതെങ്ങനെയെന്ന് വളരെ ലളിതവും സ്പഷ്ടവുമായ ശൈലിയിൽ വാബി സാബി നമുക്ക് കാണിച്ചു തരുന്നു. ഇവിടെ 'നന്നാകുക' എന്ന പദത്തിന് പുതിയ മൂല്യങ്ങൾ നൽകുകയാണ്. എന്താണ് യാഥാർത്ഥ്യമെന്നും എന്താണ് നമുക്ക് ശരിക്കും വേണ്ടതെന്നും നാം തിരിച്ചറിയുകയാണ്. നിങ്ങളും നിങ്ങളുടെ അപൂർണ്ണമായ ജീവിതവും നിങ്ങൾ കരുതുന്നതിനേക്കാൾ വളരെ മികച്ചതാണെന്ന് കണ്ടെത്തി അവയെ സ്വീകരിക്കാനും അതിനെ അതിന്റെ സഹജമായ വഴിക്ക് വിടാനും ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളെ ഏറ്റവും മികച്ചതും സന്തോഷകരവുമായ ആന്തരികതയിലേയ്ക്ക് നയിക്കുന്നു.