700 വർഷക്കാലമായി മറഞ്ഞുകിടന്നിരുന്ന ഒരു ലിഖിതം കണ്ടെടുക്കപ്പെടുന്നു. അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കുന്ന ഒരു നഗര ത്തിന്റെ അവസാന ചോദ്യങ്ങൾക്കുള്ള ഉത്തരം അതിലടങ്ങിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് പുലർച്ചെ സംഭവിക്കാൻ പോകുന്ന അക്രമകാരികളുടെ അധിനിവേശത്തെ മനസ്സിൽ കണ്ടുകൊണ്ട് അക്ര നഗരത്തിലെ ജനങ്ങൾ വൈകുന്നേരം ഒത്തുകൂടി. അപ്പോൾ അവിടെ പ്രത്യക്ഷപ്പെട്ട ഒരാൾ അവരോട് തങ്ങളുടെ ഭീതികൾ അയാളുമായി പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടു. പകരമായി പ്രത്യാശയും ആശ്വാസവും അയാൾ വാഗ്ദാനം ചെയ്തു. ധൈര്യത്തെയും ഏകാന്തതയെയും വിശ്വസ്തതയെയും നഷ്ട ങ്ങളെയും കുറിച്ചുള്ള തന്റെ അത്യഗാധമായ ഉൾക്കാഴ്ചകൾ ആ ജനങ്ങൾക്കായി അയാൾ പകർന്നേകി എക്കാലവും ഏതൊരു വ്യക്തിക്കും ജീവിതത്തിൽ അനുവർത്തിക്കാവുന്ന അമൂല്യദർശനങ്ങളായിരുന്നു അവ. വിവർത്തനം: രമാ മേനോൻ