Anubhavam Orma Yathra By M.K.Muneer Olive Publication കണ്ണിൽ ചെറുമഴകൾ പെയ്യിക്കുന്ന ബാപ്പയുടെ ഓർമകളിൽ നിന്ന് ഓടിമറയാൻ ഞാനില്ല. ആ നനവാണെന്നെ ജീവിപ്പിക്കുന്നത്. മഴ എന്നും കൂടെയുണ്ടായിരുന്നു. എനിക്ക് സങ്കടങ്ങളൊരുപാട് തന്ന സെപ്‌തംബറിരനപ്പോലെ എന്റെ കരച്ചിലിലും സന്തോഷങ്ങളിലും നിതാന്ത സാന്നിധ്യമായുണ്ട് മഴ; ബാപ്പയുടെ കല്യാണത്തിനും മഴയുണ്ടായിരുന്നു. അന്ന് ബാപ്പ പോയിമറഞ്ഞ സെപ്തംബറിന്റെ പകലിൽ നിറച്ചും മഴയായിരുന്നു. ബാപ്പ പള്ളിപ്പറമ്പിൽ എന്റെ കൺമുന്നിൽ അവസാനമായി മറയുന്ന നേരത്ത് കണ്ണീർമഴയെ തോൽപ്പിച്ച് മഴ തിമിർക്കുകയായിരുന്നു." വ്യക്തിബന്ധങ്ങളുടെ ഊഷ്‌മളതയിലും സ്നേഹത്തിലും അലിഞ്ഞു ചേർന്ന് നിലപാടുകൾക്കൊപ്പം ഉറച്ചു നിൽക്കുന്ന സഹൃദയനായ ഒരു കലാകാരൻ്റെ അനുഭവങ്ങൾ. വായനയും എഴുത്തും പാരമ്പര്യവും ചേർത്തു വച്ച ഓർമകളുടെ നിറപ്പകിട്ടാർന്ന ആൽബവും യാത്രയും