Attupovathathu Sebastian Dc Books ഭൂമിയും മഴയും മരവും കിളികളും പൂക്കളും ഇല്ലാത്ത ഒരിടം സെബാസ്റ്റ്യന്റെ കാവ്യപ്രപഞ്ചത്തില്‍ സങ്കല്പിക്കാനാവില്ല. പരസ്പര സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുന്ന പ്രപഞ്ചജീവികള്‍ സെബാസ്റ്റ്യന്റെ കവിതകളില്‍ ആദര്‍ശവിരുദ്ധമായ ഒരു നവലോകം സൃഷ്ടിച്ചെടുക്കുന്നുണ്ട്. പ്രപഞ്ചത്തെ മുഴുവന്‍ ഉള്ളിലാക്കിക്കൊണ്ട് ശാന്തിഗീതം പാടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു ഹൃദയത്തിന്റെ മിടിപ്പ് ഈ കവിതകളില്‍ തൊട്ടറിയാം. ഉല്പത്തി, വിളക്ക്, വീണ്ടെടുപ്പ്, കല്ലുകളി, ഫോസില്‍, മറുമരുന്ന്, അറ്റുപോവാത്തത് തുടങ്ങിയ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം.