Avasanathe Sakshikal Svetlana Alxievich H&C Books നോബൽ ജേതാവായ എഴുത്തുകാരിയിൽനിന്നുള്ള ഈ പുസ്തകം സഹനത്തിൻ്റെ ഒരു മ്യൂസിയമാണ് - രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്‌സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിൻ്റെ ജന്മഗൃഹം ചുട്ടെരിച്ചതിൻ്റെ, അനാഥാലയത്തിൽ തള്ളിയതിന്റെ, പട്ടിണിയാൽ വലച്ചതിൻ്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിൻ്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേർസാക്ഷ്യങ്ങൾ. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാ വ്രണങ്ങൾ കൊത്തിയവർ ഇവിടെ സംസാരിക്കുകയാണ്; തകർന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു "നശിച്ച" കാലം അവർക്കു 'സമ്മാനിച്ച' ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകു മ്പോൾ ആരും ചോദിച്ചുപോകും, "ദൈവം ഇതെല്ലാം കാണുന്നുണ്ടാ യിരുന്നോ?"