Bondu Perumal Murugan Dc Books കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കഥയിലും നോവലിലും വേറിട്ട പരീക്ഷണങ്ങൾ നടത്തുകയും എഴുത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന പെരുമാൾ മുരുകൻ ഇക്കാലയളവിൽ ഒട്ടനവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്. മനുഷ്യൻ്റെ ജീവിതാവസ്ഥകളുടെ ചിത്രീകരണം മാത്രമല്ല സാഹിത്യമെന്നും ഈ പ്രപഞ്ചത്തിലെ മറ്റു ജീവികളെയും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കുമ്പോഴാണ് ഒരെഴുത്തുകാരന് വിശാലമായ വിശ്വവീക്ഷണം സാധ്യമാകുന്നത്. അങ്ങനെയൊരു ശ്രമമാണ് ഈ കഥകളിലൂടെ എഴുത്തുകാരൻ നടത്തുന്നത്. ഇതിലെ പതിനൊന്നു കഥകളിൽ പത്തെണ്ണത്തിലും പ്രധാന കഥാപാത്രങ്ങൾ മൃഗങ്ങളാണ്. അതോടൊപ്പം സാധാരണ മനുഷ്യരുടെ ജീവിതസാഹചര്യങ്ങളെയും അവരുടെ പെരുമാറ്റത്തിലെ സൂക്ഷ്‌മതകളെയും വളരെ ലളിതമായി ആവിഷ്‌കരി ക്കുന്നു. ബോണ്ടു എന്ന ഈ കഥാസമാഹാരത്തിലെ ഓരോ കഥകളും വായനക്കാരൻ്റെ മനസ്സിലിടം പിടിക്കും എന്നത് ഉറപ്പാണ്.