Budhanum Sthreeyum Sahar Ahammed Mankind Publication കാഴ്ചകൾ അവസാനിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്ന ഓർമ്മകളെ പറ്റിയാണ് സഹർ അഹമ്മദിൻ്റെ ബുദ്ധനും സ്ത്രീയും എന്ന സമാഹാരത്തിലെ വലിയൊരു ശതമാനം കവിതകളും പറയുന്നത്. ആ ഓർമ്മകൾക്ക് വൈവിധ്യമുണ്ട്. അത് പ്രണയമാവാം. സംസാരിച്ച് പിരിഞ്ഞ ശേഷം കാണാതായ സുഹൃത്താവാം. തീ വെച്ച് ഇല്ലാതാക്കപ്പെട്ട കിടപ്പാടമാകാം. എന്തിന് എന്നറിയാതെ കൊല്ലപ്പെട്ട മാതാപിതാക്കന്മാരുടെയോ സഹോദരങ്ങളുടെയോ ഓർമ്മയാകാം. സഹർ അത് തെളിമയോടെ, സഹജമായ സന്ദേഹങ്ങളോടെ, ഭാവിയെ കുറിച്ചുള്ള ആശങ്കകളോടെ പങ്കുവയ്ക്കുന്നു.