Cancerman To Ironman By Nidhin Valsan Manorama Books സ്റ്റേജ് 4 നോൺ ഹോഡ്ജ്കിൻ ലിംഫോമയോടു പൊരുതുമ്പോൾ നിധിൻ വൽസൻ ചോദിച്ചു: ഈശ്വരാ, എനിക്ക് ഇതെന്തുകൊണ്ട്? ഞാൻ മനുഷ്യസ്നേഹിയായിരുന്നല്ലോ. കൈക്കൂലിക്കാരനായിരുന്നില്ലല്ലോ! നീണ്ട യുദ്ധത്തിനൊടുവിൽ, കൈവിട്ടുപോയ ജീവിതം നിധിൻ വാശിയോടെ തിരികെപ്പിടിച്ചു. തൊട്ടുപിന്നാലെ കാരിരുമ്പിൻ്റെ കരുത്തോടെ മറ്റൊരു പോരിനിറങ്ങി