Chainayile Charasundari By Cahnder Khatri CICC Books ഹിന്ദി സാഹിത്യത്തിലെ ശ്രദ്ധേയനായ ഡിറ്റക്ടീവ് നോവലിസ്‌റ്റാണ് ചന്ദർഖ ത്രി. സ്വർഗ്ഗപൂരിയും, കാലാചോറും, സംസാരചക്രവും, വെളുത്ത ചെകുത്താ നും, മൃത്യുകിരണവും ഒക്കെ എഴുതിയ ദുർഗ്ഗാപ്രസാദ് ഖത്രിയുടെ സീമന്ത പുത്രൻ. ദുർഗ്ഗാപ്രസാദ് ഖത്രിയുടെ അപസർപ്പകനായ ഗോപാൽ ശങ്കറിന്റെ മകൻ ദോലാശങ്കർ ആണ് ഇതിൽ അപസർപ്പകനായി വരുന്നത്. നാൽപ്പത്തി യേഴ് കൊല്ലം മുൻപ് 1976-ൽ ആണ് ചൈനയിലെ ചാരസുന്ദരി (ചീനിസു ന്ദരി) പ്രശസ്‌ത വിവർത്തകനായ മോഹൻ ഡി കങ്ങഴ ആദ്യമായി വിവർത്തനം ചെയ്യുന്നത്. ഒട്ടേറെ വായനക്കാർ ഇതിൻ്റെ കോപ്പി ആവശ്യപ്പെട്ടിരുന്നെ ങ്കിലും ചീനി സുന്ദരിയുടെ പതിപ്പ് ഇപ്പോഴാണ് പുനഃപ്രസിദ്ധീകരിക്കാനാ യത്. ദുർഗ്ഗാപ്രസാദ് ഖത്രി സഞ്ചരിച്ച അതേ പാതയിൽ കൂടി ആണ് മകൻ ച ന്ദർഖത്രിയും സഞ്ചരിക്കുന്നത്. വായന തുടങ്ങിയാൽ മാറ്റിവെയ്ക്കാൻ കഴി യാത്ത അത്ര മികച്ച അപസർപ്പക സാഹിത്യ ഗ്രന്ഥമാണിത്.