Chundan Sumeshinte Maranam Pradeep Perassanoor Poorna Publication അന്വേഷണം എല്ലാ മനുഷ്യരുടെയും സഹജവാസനയാണ്.അത് കുറ്റകൃത്യവുമായി ബന്ധപ്പെട്ടാവുമ്പോൾ ആകാംക്ഷയേറുന്നു.കാലത്തിനനുസരിച്ചു കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതിയും മാറുന്നു.അതിശയിപ്പിക്കുന്ന മാനസിക വ്യാപാരങ്ങൾ പേറുന്ന മനുഷ്യമനം കൂടുതൽ സങ്കീർണമായി കൊണ്ടിരിക്കുകയാണ്.ഔപചാരികവും അനൗപചാരികവുമായ അഞ്ചു കേസന്വേഷണങ്ങളുടെ കഥയാണ് ഈ പുസ്തകം.ഒട്ടും പ്രതീക്ഷിക്കാത്ത,വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകൾ നിറഞ്ഞ ഈ കുറ്റാന്വേഷണ നോവലെറ്റുകൾ തീക്ഷ്ണമായ,പൊള്ളുന്ന ജീവിത പശ്ചാത്തലത്തിൽ ഉരുവം കൊണ്ടതാണ്. ജീവിതം സന്നിവേശിക്കപ്പെട്ട,ഒരു സിനിമ പോലെ ആസ്വദിക്കാവുന്ന ത്രില്ലർ സാഹിത്യം വായിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്?