Goodasangham S R Lal Mathrubhumi Books എം.ടി. വാസുദേവന്‍ നായര്‍ സ്വന്തം വായനാനുഭവങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം ‘ഒരു രചന നമ്മെ വായിപ്പിക്കണം’ എന്ന് ആവര്‍ത്തിക്കാറുണ്ട്. ഹെമിങ്വേയില്‍ അദ്ദേഹം പെട്ടുപോയത് അങ്ങനെയത്രേ. എസ്.ആര്‍. ലാല്‍ വായിപ്പിക്കുന്ന എഴുത്തുകാരനാണ്. സാധാരണകാര്യങ്ങളെ വിസ്മയത്തോടെ കാണുന്ന കണ്ണ് ലാലിന്റെ രചനകളിലുടനീളം പരതിനടക്കുന്നത് എന്നിലെ വായനക്കാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ‘ഗൂഢസംഘം’ എന്ന പുതിയ നോവലില്‍ ഏറ്റവും ഏകാന്തവും ഗൂഢവുമായ ഒരനുഭൂതിയെ, വായനാനുഭൂതിയെ ചുറ്റിപ്പറ്റി കഥ നെയ്യുകയാണ് ലാല്‍. രസകരവും ഒപ്പം ഒരല്‍പ്പം ഉദ്വേഗജനകവുമാണ് കഥാപരിസരം. സന്തോഷമാണ് ഇതില്‍നിന്നും പൊട്ടിമുളയ്ക്കുന്ന വികാരം. ഈ നോവലിന്റെ ആദ്യവായനക്കാരില്‍ ഒരാളായ ഞാന്‍ ‘ഗൂഢസംഘ’ത്തെ പരിചയപ്പെടാന്‍ വായനക്കാരെ ക്ഷണിക്കുകയാണ്.