Ibsente Nadakangal Henrik Ibsen H&C Publications കലയിലും സാഹിത്യത്തിലും നാടകവേദിയിലു മെല്ലാം പ്രസ്ഥാനവിശേഷങ്ങൾ ഉദിച്ചസ്തമി ച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്ത നക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഇബ്സൻ. ആദ്യമായാണ് അദ്ദേഹത്തിൻ്റെ നാടക ങ്ങളുടെ സമാഹാരങ്ങൾ മലയാളത്തിലുണ്ടാവു ന്നത്. നാലു വോള്യങ്ങളിലായി പതിനാറു നാടക ങ്ങളുടെ വിവർത്തനങ്ങളിലൂടെ ഇബ്സന്റെ രച നകളെ മലയാളവായനക്കാർക്ക് പ്രാപ്യമാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത പി.ജെ. തോമസിനോടും പ്രസാധനഗൃഹത്തോടും മലയാളം കടപ്പെട്ടിരിക്കുന്നു. നാടകാസ്വാദകർക്ക് എന്നതുപോലെ സാഹിത്യ-കലാവിദ്യാർഥികൾക്കും അത്യന്തം ഉപകാരപ്രദമായ ഈ സർഗാത്മക വിവർത്തനം വിവർത്തനകലയിലെയും പുസ്തക പ്രസാധനചരിത്രത്തിലെയും സാർഥകമായ ഒരു സാംസ്കാരികദൗത്യമാണ്.