Kamalettathi Jayan Aanandan Mankind Pubilcation കോമളപുരം എന്ന ഗ്രാമത്തിൽ മുഖം പാതിമറച്ചുകൊണ്ട് നാളുകൾ കഴിച്ചുകൂട്ടുന്ന സ്ത്രീയുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ‘കമലേട്ടത്തി’. പുതിയ പരിഷ്‌കാരങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത നാട്ടുകാർക്ക് ഇടയ്‌ക്കെപ്പോഴോ കമലേട്ടത്തി ഒരത്ഭുതക്കാഴ്‌ചയായി മാറുകയാണ്. ഒരു ഗ്രാമത്തിലെ നിഷ്‌കളങ്കതയും അസൂയയും കുശുമ്പുമൊക്കെ എങ്ങനെയാണ് സാധാരണക്കാരെ ബാധിക്കുന്നതെന്ന് നോക്കിക്കാണാം. ഒരുപാട് ആകാംക്ഷകളോടെ നമുക്ക് കോമളപുരത്തേക്കും കമലേട്ടത്തിയിലേക്കും ഇറങ്ങിച്ചെല്ലാം.