Koormam K N Prasanth Dc Books ഇരുപത്തയ്യായിരത്തോളം കോപ്പികൾ വിറ്റുപോയ പൊനം എന്ന നോവലിനുശേഷം വരുന്ന കെ.എൻ. പ്രശാന്തിൻ്റെ ഏറ്റവും പുതിയ നോവലാണ് കൂർമ്മം. ഉദ്വേഗജനകമായി വായിച്ചുപോകാവുന്ന ഒരു നോവലാണ് കൂർമ്മം. രണ്ട് സുഹൃത്തുക്കളുടെ സാഹസികയാത്രയും അതിലൊരാളുടെ തിരോധാനവും അന്വേഷണവും നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരെ ആകർഷിക്കുന്നു. ചെറുകഥയിലും നോവലിലും ഒരേപോലെ ശ്രദ്ധേയനായ എഴുത്തുകാരൻ കെ.എൻ. പ്രശാന്തിന് പൊതു വായനാസമൂഹത്തിൽ സ്വാധീനമുള്ളതുകൊണ്ടുതന്നെ ഈ നോവലും വായനക്കാർ ഏറ്റെടുക്കും. ആമയായും മുതലയായും വേഷംകെട്ടിയ ചില സമകാല വിചിത്രാനുഭവങ്ങളുടെ തീക്ഷ്ണമായ ഭാവതലമാണ് കൂർമ്മം എന്ന നോവലിലൂടെ കെ.എൻ. പ്രശാന്ത് ആവിഷ്കരിക്കുന്നത്. ചെങ്കുത്തായ പർവ്വതനിരകളിലും നിഗൂഢത മുറ്റിയ കടലാഴങ്ങളിലും മുഖമില്ലാത്തവരുടെ നഗരചത്വരങ്ങളിലും അന്വേഷണാത്മകതയുടെ ജിജ്ഞാസയുണർത്തിക്കൊണ്ട് ഒരു വേട്ടപ്പട്ടിയെപ്പോലെ കിതപ്പുണർത്തിപ്പാഞ്ഞുപോയ കാലം തന്നെയാണ് ഈ നോവലിലെ വില്ലനും നായകനും.