Last Bus Anoop Sha Kallayyam Mankind Publication കവിതയുടെ മൗലികമായ ഒരു വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അനൂപ് ഷാ കല്ലയം എന്ന കവി. ഈ കവിതകളിൽ ഒരു പുതുവഴി രൂപപ്പെട്ടു വരുന്നതായി മനസ്സിലാക്കാം. സംസാരിക്കുന്ന ഭാഷയിലാണ് ഈ കവിതകൾ എഴുതിയിരിക്കുന്നത്. അതിലൊരു വാമൊഴി സ്വഭാവമുണ്ട്. കാവ്യഭാഷ സംസാരഭാഷയാകുമ്പോൾ കവിത പച്ചയായ ജീവിതത്തെ പകർത്തും. വായനക്കാരെ മുറിവേൽപ്പിക്കുന്ന അനുഭവതീക്ഷണമായ കവിതകളാണിവ. കവിതകൾ നമ്മുടെ ജീവിതത്തിൻ്റെ വേരുകളിലേക്ക് പോകുന്നു എന്നുപറയാം