Karikkattayude Mayajalangal By Sreeparvathy Dc Books അച്ഛന്റെയും അമ്മയുടെയും വേർപാടിനുശേഷം പതിമൂന്നുകാരൻ നോയൽ എത്തിയത് 'പരുന്തും കാൽ' എന്ന ഗ്രാമത്തിലാണ്. പക്ഷികളുടെയും മരങ്ങളുടെയും ഭാഷ തിരിച്ചറിയാൻ കഴിയുന്ന അവൻ അവിടെയൊരു വലിയ ദുരൂഹത കണ്ടെത്തുന്നു. ഗ്രാമത്തിലെ കുഞ്ഞുങ്ങളെ മുളങ്കുഴൽനാദത്തിൽ മയക്കി തട്ടിക്കൊണ്ടുപോകുന്ന 'കരിക്കട്ട' എന്ന മായാജാലക്കാരൻ! കരിക്കട്ടയുടെ ഭയത്തിൽ കത്തിയമർന്ന് ജീവിക്കുന്ന ഒരു നാടിനെ രക്ഷിക്കാൻ നോയൽ കാടിനുള്ളിലെ രഹസ്യ നിലവറ യിലേക്ക് ഇറങ്ങിത്തിരിക്കുന്നു. അവിടെ അവനെ കാത്തിരുന്നത് വിസ്മയകരമായ ഒരു മായാലോകമായിരുന്നു. ഭീതിയും അതിജീവനവും ഒന്നിക്കുന്ന ഒരു അപൂർവ്വ അഡ്വഞ്ചർ കഥ!