Last Witness By Neelakandan Paramaara CICC Books മലയാള അപസർപ്പക സാഹിത്യശാഖയ്ക്ക് വലിയ സംഭാവനകൾ നൽകിയ സാഹിത്യകാര നാണ് നീലകണ്ഠൻ പരമാര(1935-2011) ആദ്യനോവൻ 'അമേരിക്കൻ കാമുകൻ' 1951ൽ പ്രസിദ്ധീകരിച്ചു. അവസാന നോവൽ 'സോംബി' 1980ലും. 'രാജേഷ് 'എന്ന തൂലികാ നാമ ത്തിൽ ആണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. നാല്പത്തിമൂന്ന് വർഷം മുൻപ്. അതിബുദ്ധിമാനായ ഡിറ്റക്ടീവ് ഭാസ്കർ ആണ് അപസർപ്പകൻ. ഈ നോവൽ വായിക്കു മ്പോൾ പലപ്പോഴും എസ്. എൻ. സ്വാമിയുടെ സി.ബി.ഐ ഡയറിക്കുറിപ്പുകൾ ഓർമ്മ വരും. കുശാഗ്രബുദ്ധിശാലിയായ സേതു രാമയ്യരുടെ തനിപ്പകർപ്പാണ് ഡിറ്റക്ടീവ് ഭാസ്ക്കർ. എത്ര സമർത്ഥമായാണ് ഓരോ തെളിവുകളും കൂട്ടിച്ചേർത്ത് അപസർപ്പകൻ കേസ് തെളിയി ക്കുന്നത്. കുറ്റാന്വേഷണം ബുദ്ധിമാന്മാരുടെ തൊഴിലാണ് എന്ന് 'ലാസ്റ്റ് വിറ്റ്നസ്' തെളിയി ക്കും. പുതിയ തലമുറയിലെ അപസർപ്പക സാഹിത്യകാരന്മാർക്ക് പരമാരയിൽ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. മലയാളം നെഞ്ചോടു ചേർത്ത എഴുത്തുകാരന് നമുക്ക് കൃതജ്ഞത അർപ്പിക്കാം.