Natakajwaram Kavilraj H&C Publication പുതുമയാണല്ലോ നാടകത്തിൻ്റെ ജീവൻ. അതിനാൽത്തന്നെ നിയതമായ പഠന ഗൃഹങ്ങൾ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊൻനൂൽ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂൽ അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ കാവിൽരാജ് ഇതിൽ നിർവഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതിൽത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദി യുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതിൽ പ്രതിപാദിക്കുന്നു. നാടകപ്രവർത്തനം കാഴ്‌ചവയ്ക്കുന്നവർക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയിൽ അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തിൽ എഴുതിയിരിക്കു ന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്.