Ninte Ormmakal Bakkivechath Rishi Suresh Mankind Publication നമുക്ക് ആരെയും സ്നേഹിക്കാം. പക്ഷെ, സ്നേഹം മാധുര്യമുള്ളതാകണമെങ്കിൽ നമ്മൾ സ്നേഹിക്കുന്ന ആളാൽ അത്രമേൽ സ്നേഹിക്കപ്പെടണം. ഒരിക്കലും തിരികെ ലഭിക്കാത്ത വിധം ഈ സ്നേഹം നഷ്ടപ്പെടുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദനയുണ്ട്, ജീവനോടെ പെട്ടിയിലടക്കപ്പെടുമ്പോൾ ഒരിറ്റു ശ്വാസത്തിനായി നാം പിടയുന്ന വേദന, മണ്ണോട് മണ്ണാകുന്ന നിമിഷംവരെ ആത്മാവ് നഷ്ട്ടമായ ജീവനുള്ള ശരീരമായി നാം ജീവിക്കേണ്ടി വരുന്നു. അതറിയണമെങ്കിൽ ഒരിക്കലെങ്കിലും നാം സത്യമായ പ്രണയത്തിൽ അകപ്പെടണം.