Njanund Oppamund Marikkuvolamund By Samad Rahman Mankind Publication കുളക്കരയിലോ പുഴക്കരയിലോ ഒറ്റക്കാലിൽ ശരീരം നിശ്ചലമാക്കി പിടിച്ച് തല ചെരിച്ച് നിന്ന് ഇര തേടുന്ന കൊക്കിനെ പോലെയാണ് വിഷാദം തുന്നുന്ന മനുഷ്യൻ. ആ ഹ്യദയം നിറയെ വേദനകളാകും, ആരോടും പറയുവാനാകാത്ത അസ്വസ്ഥമായ അവസ്ഥ. പ്രിയപ്പെട്ട ഒരു മനുഷ്യന്റെ ചേർത്ത് പിടിക്കൽ ഒരു തലോടൽ 'സാരല്യാടോ' എന്ന ഒരു വാക്ക് ആ മനുഷ്യൻ ആഗ്രഹിക്കും. അങ്ങനെ ഒരു അവസ്ഥ നമ്മുടെ പ്രിയപ്പെട്ടവരിലുണ്ടെങ്കിൽ അവർ പറയാതെ തന്നെ ചേർത്ത് പിടിച്ചേക്കുക. 'ഞാനുണ്ട്, ഒപ്പമുണ്ട്, മരിക്കുവോളമുണ്ട് എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചേക്കുക..