ഇടവപ്പാതിക്ക് തുടങ്ങേണ്ട മൺസൂൺ ഇത്തവണ വൈകിയാണെത്തിയത്. എത്തിയപ്പോൾ ധാര മുറിയാത്ത മഴയും . അതങ്ങനെ രാപ്പകലെന്നില്ലാതെ പെയ്തുകൊണ്ടേയിരുന്നു . വാതിലിലൂടെ ഇടിമിന്നാലിന്റെ നീലവെളിച്ചം കണ്ട് മേരിയമ്മ അന്തംവിട്ടു . ആരാണ് വാതിൽ തുറന്നിട്ടത് . എഴുന്നേറ്റ് സ്വിച്ച് തപ്പിപ്പിടിച്ച് അവർ മുറിയിലെ ലൈറ്റ് ഇട്ടു . കാട്ടിലിനപ്പുറത്ത് ജാൻസിയും കുഞ്ഞും കിടന്ന പായ ശൂന്യമായിരുന്നു . മേരിയമ്മ മുറിയിൽനിന്നുകൊണ്ട് നാലഞ്ചാവർത്തി ജാൻസിയെ ഉറക്കെ വിളിച്ചു . പിന്നെ ടോർച്ചും എടുത്തുകൊണ്ട് തിണ്ണയിലേക്കിറങ്ങി . കുളിമുറിയുടെ നേർക്ക് ടോർച്ച് തെളിച്ചു നോക്കി . അതിന്റെ വിജാഗിരി ഇളകിപ്പോയ തകരവാതിൽ കാറ്റത്ത് കിടന്നാടുന്നുണ്ട് . ജാൻസീ .. ആധിയോടെ ഒരാവർത്തി കൂടി അവർ വിളിച്ചു . ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നു പോയ നിരാലംബരായ ഒരു പെണ്ണിന്റെ ആരും പറയാത്ത കഥ .