OP Ticket Asha Mano Mankind Publication ഒരുതവണ വായിച്ചുതള്ളാനുള്ളതല്ല ഈ അക്ഷര മർമ്മരങ്ങൾ. ഒ. പി. ടിക്കറ്റിൻ്റെ നരച്ചപ്രതലത്തിൽനിന്നു വാർന്നുവീണ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന ഭാഷയാണിത്. സ്വയം അവരോധിക്കാനല്ല, മറിച്ച്, നാം ഇടപെടുന്ന ആളുകളോടുള്ള കരുതൽ എങ്ങനെയൊക്കെയാവാം എന്ന ചില സൂചനകൾ തന്ന് ആഷാ മനോ ഈ നാട്ടിലെ വേദനിക്കുന്ന വ്യക്തികളെ മുഴുവൻ അഭിസംബോധന ചെയ്യുകയാണ്. ഈ പുസ്തകത്തിലൂടെ ആഷ പറയുന്നത് പണ്ട് സോഗ്യാൽ നിൻപോച്ചെ പറയുന്നതിൽനിന്ന് വളരെ വ്യത്യസ്‌തമല്ല. ഹൃദയം ഒന്നുതുറക്കാൻ എത്രയോ അവസരങ്ങളാണ് ജീവിതം ഓരോ ദിവസവും നമുക്ക് തരുന്നത്. അവ സ്വീകരിക്കുവാൻ നാം തയ്യാറാകണമെന്നുമാത്രം.