Oru Naadu Surab Mankind Publication അങ്ങാടിയിലും ഗ്രാമത്തിലും പൊതുനിരത്തിലും കാവിലും പുഴക്കരയിലും മാർക്കറ്റിലും കുളപ്പടവിലും കാണുന്ന കഥാപാത്രങ്ങൾ 'ഒരു നാടി'ൽ നിറഞ്ഞുനിൽക്കുന്നു. ഈ ഒരു നാടിൽ നാം കാണാത്തവർ ആരുമില്ല. പ്രതിജനഭിന്ന വിചിത്രമായ ഈ ജീവിതത്തിൽ അഭിനയിച്ചുതീർക്കുന്ന നന്മനിറഞ്ഞ ഈ കഥാപാത്രങ്ങൾ സുറാബിൻ്റെ സ്വന്തമാണ്. അവരുടെ നാട് സുറാബിൻ്റെ സ്വന്തം റിപ്പബ്ലിക്കാണ്. അനായാസം കഥ പറഞ്ഞുപോകുന്ന സുറാബിന്റെ മാധുര്യമുള്ള ശൈലി ഒരു നാടിൻ്റെ അനുഗ്രഹമാണ്. -എം. എ. റഹ്‌മാൻ