Ottayaayppoya Ocha Logos Books കുറിഞ്ചിലക്കോട് ബാലചന്ദ്രൻ്റെ കവിത നിശ്ചലല്ല അത് സദാസമയം ജാഗ്രതയോടെ റോന്തുചുറ്റിക്കൊണ്ടിരിക്കുകയാണ്. പ്രമേയ സ്വീകരണത്തിലും ആഖ്യാനരീതികളിലും നോട്ടത്തിന്റെ സവിശേഷതകളിലും വൈവിധ്യം പുലർത്തുന്ന ഈ കവിതകൾ സമകാല കവിതയുടെ ഏറ്റവും പുതിയ മുഖത്തെയാണ് അഡ്രസ് ചെയ്യുന്നത് നരേറ്റീവ് പോയിയുടെ വീതിയാണ് മിക്ക കവിതകൾക്കും ജീവിതത്തിന്റെ അകം പുറം കാഴ്ച്‌ചകളെ നനുതരം വക്രിച്ച നോട്ടക്കോണുകളിലൂടെയാണ് ബാലചന്ദ്രൻ കാണുന്നത്' ജീവിതത്തിന്റെ അല്ലെങ്കിൽ മനസ്സിൻ്റെ ദുരൂഹ സമസ്യകളെ അഴിച്ചെടുക്കുന്ന രീതിയിലുള്ള കവിതകളുമുണ്ട്. ധാർമ്മികതയുടേയും നൈതികതയുടേയും വിശ്യാസ സംരക്ഷണത്തിലാണ് ഈ കവിതകളുടെ അടിത്തറ.