Perumkomban By Mezhuveli Babuji CICC Books ആ കൂറ്റൻ കാട്ടാന നിശ്ചലം നിൽക്കുകയാണ്. ചെവികൾ പോലും അനങ്ങുന്നില്ല, ആ നിൽപ്പ് ഏതാണ്ട് പതിനഞ്ച് മിനിറ്റ് കടന്നുപോയി. എസ് തേർ തമ്പിയുടെ വലതുകൈയുടെ ചൂണ്ടുവിരൽ ട്രിഗറിലാണ്, രണ്ട് ട്രിഗറുകൾ ഉള്ള വലിയ ഇരട്ടക്കുഴൽ തോക്ക്, ഓരോ കുഴലിനും ഓരോ ട്രിഗർ. തമ്പി തന്നെ ഉണ്ടാക്കിയ ഇരുമ്പുണ്ടകളാണ് അതിൽ നിറച്ചിരിയ്ക്കുന്നത് ആന മെല്ലെ വലത് കാൽ മുന്നോട്ട് വച്ചതും തമ്പി ട്രിഗർ അമർത്തി, ചിന്നക്കനാൽ വിറയ്ക്കുന്ന ഒരു ഭയാനകമായ ചിന്നം വിളിയോടെ കൊമ്പൻ മുന്നോട്ട് കുതിച്ചു തമ്പി രണ്ടാമത്തെ ട്രിഗറും അമർത്തി. മറ്റൊരു ചിന്നം വിളിയോടെ കൊമ്പൻ മുന്നോട്ട് കുതിയ്ക്കുകയാണ്. കാട്ടുപുല്ലുകൾ ഞരിഞ്ഞമർന്നു.ഏതാനും അടി മുന്നോട് കുതിച്ച കാട്ടുകൊമ്പൻ ആരോ പിടിച്ചു നിർത്തിയ പോലെ നിന്നു, ആ ശരീരം ഒന്ന് വിറച്ചു. പിന്നെ ഒരു വലിയ പാറ മറിയുന്നത് പോലെ ഇടതു വശത്തേയ്ക്ക് ചരിഞ്ഞമർന്നു. മലയാള സാഹിത്യത്തിൽ ആനക്കഥകൾ ധാരാളമുണ്ട്. നാട്ടാനക്കഥകൾ ആണ് അവയെല്ലാം. ആനപ്പകയും നമുക്ക് അറിയാം, എന്നാൽ ഇതാദ്യമായാണ് വേട്ടക്കഥകൾ അല്ലാത്ത കാട്ടാനക്കഥകൾ നമുക്ക് ലഭിക്കുന്നത് കാട്ടാനകളുടെ ആനപ്പകയിലേയ്ക്ക് മെഴുവേലി ബാബുജി നമ്മളെ കൊണ്ടുപോകുന്നു. പെരുംകൊമ്പന് ഒരു പ്രത്യേകത കൂടി ഉണ്ട്. ഇത് ഒരു വാരികയിലും അച്ചടിച്ചു വന്നതല്ല. അത് കൊണ്ടുതന്നെ ഈ കൊമ്പൻ നിങ്ങളുടെ സിരകളെ ത്രസിപ്പിക്കുമെന്നത് ഉറപ്പാണ്