Peyithu Theeratha Mazha Ajayan Mankind Publication പ്രണയമെന്നോ സൗഹൃദമെന്നോ വേർതിരിക്കാനാവാത്ത ചില ബന്ധങ്ങളുണ്ട് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ. ചിലർ അതിനെ പ്രണയമെന്നും മറ്റുചിലർ അതിനെ സൗഹൃദമെന്നും നുണ പറയും. സത്യത്തിൽ അതിനെ അങ്ങനെ വേർപിരിച്ചെഴുതാനാവില്ല. ഗിരിധറുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽനിന്ന്, തന്നെക്കുറിച്ചൊന്നും വെളിപ്പെടുത്താതെ അകലുമ്പോൾ ഭവപ്രീത പറയുന്ന ഒരു വാചകമുണ്ട്. “എൻ്റെ ജീവിതത്തിൽ ഇടപെടാനോ, അത് അപ്പാടെ മാറ്റിമറിക്കാനോ നിങ്ങൾക്കാകുമെങ്കിൽ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നമ്മൾ വീണ്ടും കാണും.’’ പിന്നെയൊരു തിരിച്ചുപോക്കില്ലാതെ, പ്രണയമെന്നോ സൗഹൃദമെന്നോ വേർതിരിക്കാനാവാത്ത മഴയിൽ ഭവപ്രീതയും ഗിരിധറും നനഞ്ഞുകൊണ്ടേയിരുന്നു.