Ponnozhukivanna Kalam Dc Books പതിറ്റാണ്ടുകൾക്ക് മുമ്പ് ഭാഗ്യം തിരഞ്ഞ് എണ്ണപ്പാടത്തിൽ ചേക്കേറിയ മലയാളികളുടെ നേട്ടങ്ങളും കഷ്ടപ്പാടുകളുംതൊട്ട് മുല്ലപ്പൂവിപ്ലവവും കോവിഡ് മഹാവ്യാധിയും വരെയുള്ള സംഭവങ്ങൾ ഈ നോവലിൽ പരാമർശിക്കുന്നുണ്ട്. വിശാലാർത്ഥത്തിൽ എണ്ണയുടെ രാഷ്ട്രീയത്തെയാണ് സലിം ഈ നോവലിൽ വിചാരണചെയ്യുന്നത്. എണ്ണയിലധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയുടെ കയറ്റിറക്കങ്ങൾ ആർക്കോവേണ്ടി വേഷം കെട്ടിയാടുന്ന ഏതാനും മനുഷ്യജീവികളുടെ ഭാഗധേയത്തെ എങ്ങനെ നിർണ്ണയിക്കുന്നുവെന്ന് പരിശോധിക്കുകയാണിവിടെ. - ഡോ. വി. രാജകൃഷ്ണൻ