Ponon Gombe Junaith Aboobaker Dc Books ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അധിനിവേശസേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ആഫ്രിക്കന്‍ജനതയുടെ ദുരന്തജീവിതത്തിന്റെ ചിത്രീകരണമാണ് പൊനോന്‍ ഗോംബെ. സൊമാലിയയിലെ മൊഗാദിഷുവിലെ മത്സ്യബന്ധനത്തൊഴിലാളിയായ സുലൈമാന്‍ ഭീകരാക്രമണത്തിന്റെ പേരില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ തടവിലാകുന്നതും തുടര്‍ന്ന് നേരിടേണ്ടിവരുന്ന പീഡനപരമ്പരകളുമാണ് നോവലില്‍ പറയുന്നത്. മലയാളി വായനക്കാര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു പ്രദേശത്തെ ജീവിതത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ജൂനൈദ് അബൂബക്കര്‍ ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നു. പൊനോന്‍ ഗോംബെ എല്ലാ അര്‍ത്ഥത്തിലും ഒരു പൊളിറ്റിക്കല്‍ നോവലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രത്യേകിച്ചും യു.എസ്സിലെ ഇരട്ടഗോപുര ആക്രമണത്തിനുശേഷം മുസ്‌ലീങ്ങള്‍ നേരിടേണ്ടിവരുന്ന സ്വത്വപ്രതിസന്ധിയെയാണ് ഈ കൃതിയില്‍ ജുനൈദ് അബൂബക്കര്‍ പ്രശ്‌നവത്കരിക്കുന്നത് -ടി ഡി രാമകൃഷ്ണന്‍