Pranayadhwani Binil Chandran Dc Books മനുഷ്യബന്ധങ്ങൾക്ക് ഭൗതികശാസ്ത്രത്തിലെ 'റെസൊണൻസ് (അനുരണനം), 'റിലേറ്റീവ് മോഷൻ' (ആപേക്ഷിക ചലനം) എന്നിവയുമായി എന്ത് ബന്ധമാണുള്ളത്? കാറ്റിൻ്റെയും മഴയുടെയും താളങ്ങളിൽ തുടങ്ങി, ബാലിസ്റ്റിക്‌സിലൂടെ സഞ്ചരിച്ച്, സ്ട്രക്‌ചറൽ എൻജിനീയറിങ്ങിൽ എത്തിനിൽക്കുന്ന ഒരു നോവൽ. പ്രപഞ്ചത്തിൻ്റെ ഫ്രീക്വൻസികൾ മനുഷ്യരുടെ ഹൃദയമിടിപ്പുകളുമായി എങ്ങനെ സംവദിക്കുന്നുവെന്നും ലോകത്തിൻ്റെ രണ്ട് വിപരീത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും ഒരേ ആവൃത്തിയിൽ തുടിക്കുന്ന മനസ്സുകൾ എങ്ങനെ ഒന്നാകുമെന്നും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി വരച്ചുകാട്ടുന്നു.