Prarthanayode Punyabhoomiyilekku E.Venu H&C Publication യാത്ര എന്നും ഏത് അർഥത്തിലും ഒരു മനംതുറക്കലാണ്. സ്വന്തം മന സ്സിന്റെ ധാരണകളെ, വിശ്വാസങ്ങളെ, പ്രതീക്ഷകളെ യാത്രകൾ അപ്പാടെ മാറ്റിമറിച്ചെന്നുവരും. നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ ഗരിമയ്ക്കു മുന്നിൽ സ്വന്തം നിസ്സാരതയും അപ്രാധാന്യവും അസാംഗത്യവും ഇടിമിന്ന ലിന്റെ ദീപ്തിയോടെ ബുദ്ധിയിൽ പൊടുന്നനെ തെളിഞ്ഞെന്നുവരും. നാം നമ്മെത്തന്നെ ശുദ്ധീകരിക്കാൻ നിർബന്ധിതരാകുന്ന നിമിഷങ്ങ ളാണ് അവ. അതുവരെ നമുക്കുതന്നെ തിരിച്ചറിയാതിരുന്ന നമ്മളെ ഒരു പക്ഷേ, സന്തോഷത്തോടെ, അല്ലെങ്കിൽ ജാള്യതയോടെ, നാം കണ്ടെത്തി യെന്നുവരും. ഈ പുസ്തകം പലപ്പോഴും എന്നെക്കൊണ്ട് ചിന്തിപ്പിച്ചത് ഇതൊക്കെയായിരുന്നു