Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rajyadrohi Vs Rahyasnehi : K.Aravindakshan | രാജ്യദ്രോഹി Vs രാജ്യസ്നേഹി | Dc Books
MRP ₹ 200.00 (Inclusive of all taxes)
₹ 187.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.Aravindakshan
  • Page :
    200
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352827411
  • Language :
    Malayalam
Description

Rajyadrohi Vs Rahyasnehi K.Aravindakshan Dc Books രാജ്യസ്‌നേഹിയുമായുള്ള രാജ്യദ്രോഹിയുടെ ഈ ദീര്‍ഘഭാഷണം 1908 ല്‍ ഗാന്ധിയെഴുതിയ 'ഹിന്ദ് സ്വരാജ'് എന്ന ചെറുഗ്രന്ഥത്തിന്റെ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. ഇംഗ്‌ളണ്ടില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേയ്ക്കുള്ള കപ്പല്‍ യാത്രയിലാണ് ഗാന്ധി ഇതെഴുതിയത്. വായനക്കാരനും പത്രാധിപരും തമ്മിലാണ് സംഭാഷണം. ഇന്ത്യക്കാരായ അക്രമിസംഘങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അത് എഴുതപ്പെട്ടതെന്നാണ് ഗാന്ധി പറയുന്നത്. ഹിന്ദ് സ്വരാജ് അതുമാത്രമല്ല. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ഒരു മഹദ്ഗ്രന്ഥമാണ്. വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടത്. അപഗ്രഥിക്കപ്പെടേണ്ടത്. 1921 ല്‍ ഗാന്ധി എഴുതി: 'വെറുപ്പിനെ പുറത്താക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമാണ് ഹിന്ദ് സ്വരാജ്. അക്രമത്തെ ആത്മബലിയാല്‍ അതൊഴിവാക്കുന്നു. മൃഗീയശക്തിക്കെതിരെ അത് ആത്മീയ ശക്തിയെ പ്രതിഷ്ഠിക്കുന്നു'. നിങ്ങള്‍ക്കറിയാമല്ലോ നാമിന്ന് കടന്നുപോകുന്നത് വെറുപ്പിന്റെയും മൃഗീയശക്തിയുടെയും ഗര്‍ജ്ജനങ്ങളിലൂടെയും ആക്രോശങ്ങളിലൂടെയും ഹിംസകളിലൂടെയുമാണ്. 1908 ല്‍ ഗാന്ധി ഹിന്ദ് സ്വരാജ് എഴുതിയത് വിനായക് ദാമോദര്‍ സവര്‍ക്കര്‍, (വി. ഡി. സവര്‍ക്കര്‍) ശ്യാംജി കൃഷ്ണവര്‍മ്മ തുടങ്ങി ലണ്ടനില്‍ അക്കാലത്തുണ്ടായിരുന്ന ഹിംസയിലും അക്രമത്തിലും വി ശ്വസിച്ചിരുന്ന ഹിന്ദു തീവ്രവാദികളുടെ ആശയങ്ങള്‍ക്കെതിരായിട്ടായിരുന്നു. ഹിന്ദ് സ്വരാജിലെ വായനക്കാരന്‍ വി. ഡി. സവാര്‍ക്കറാണെന്ന ഒരു വീക്ഷണവും നിലനില്‍ക്കുന്നുണ്ട്. എന്തായാലും ആയിരത്തിതൊള്ളായിരത്തി എട്ട് നാല്പത്തിയെട്ടില്‍ എത്തുന്നതോടെ, ഗാന്ധിയുടെ സ്‌നേഹത്തിന്റെ സുവിശേഷത്തിന് വി. ഡി. സവര്‍ക്കറുടെ ശിഷ്യനായ വിനായക് നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകളിലൂടെ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. സവര്‍ക്കറിലൂടെ, നാഥുറാം ഗോഡ്‌സെയിലൂടെ, ഡോ. ഹെഡ്‌ഗെവാറിലൂടെ, ഡോ. എം. എസ്. ഗോള്‍വാള്‍ക്കറിലൂടെ, ദിയോറസ്സിലൂടെ, ലാല്‍കൃഷ്ണ അദ്വാനിയിലൂടെ നരേന്ദ്രമോദിയിലെത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക ആശയലോകത്ത്, ഗാന്ധിയുടെ 'സ്‌നേഹത്തിന്റെ സുവിശേഷം' അനേ്വഷിക്കുകയാണ്, രാജ്യദ്രോഹി VS രാജ്യസ്‌നേഹി എന്ന ദീര്‍ഘ സംഭാഷണം.

Customer Reviews ( 0 )