Samayasancharikal By Abia C.Anil Mathrubhumi Books കാലത്തിന്റെ പിന്നിലേക്കൊരു വാതില്‍ തുറക്കുകയാണിവിടെ. നഷ്ടപ്പെട്ടുപോയ നിമിഷം, പറയാതെപോയ വാക്ക്, കാലത്തിന്റെ അതിരുകള്‍ കടക്കുന്ന മനുഷ്യര്‍ എന്നിങ്ങനെ മനുഷ്യബന്ധങ്ങളുടെ ആഴവും സമയവും ചേര്‍ത്തുവെച്ച ഒരു ടൈം ട്രാവല്‍. മനുഷ്യന്റെ ഓര്‍മ്മകളിലും ആഗ്രഹങ്ങളിലും കാലം പല രൂപങ്ങളില്‍ ജീവിക്കുന്നുണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. ഈ നോവല്‍ അത്തരമൊരു യാത്രയാണ്. കാലത്തിന്റെ മാത്രമല്ല, മനുഷ്യന്റെ ഉള്ളിലൂടെയും സഞ്ചരിക്കുന്ന സമയസഞ്ചാരികളുടെ യാത്ര. സമയത്തിന്റെ അതിരുകള്‍ മായ്ച്ച് ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഒരേ ആഖ്യാനഭൂമിയില്‍ കൂട്ടിയിണക്കുന്ന നോവല്‍