Aalkkoottathinu Naduvil T.Udayachandran Dc Books സാധാരണഗതിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സർവീസ് സ്റ്റോറിയിൽ വായനക്കാർ പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയെക്കുറിച്ചായിരിക്കും. എന്നാൽ ഈ പുസ്‌തകത്തിൽ അദ്ദേഹം സാക്ഷ്യം വഹിച്ച സംഭവങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാൽ ഈ സർവീസ് സ്റ്റോറി ചരിത്രം രേഖപ്പെടുത്താതെപോയ സാധാരണക്കാരായ പലരുടെയും ജീവചരിത്രംകൂടിയായിത്തീരുന്നു. കേരളചരിത്രവുമായും സംസ്ക്കാരവുമായും അസാധാരണ ബന്ധം പുലർത്തുന്ന പല സംഭവങ്ങളും ഈ പുസ്‌തകത്തിൽ പരാമർശിക്കപ്പെടുന്നു.