Aesop Kathakal Lalitha Lenin H&C Books മനുഷ്യജീവിതത്തെ ചെറുചെറു കഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയായിരുന്നു ഈസോപ്പ്. പൊൻമുട്ടയിടുന്ന താറാവും, കൗശലക്കാരിയായ കാക്കയും, കിട്ടാത്ത മുന്തിരിയുടെ പുളിയറിഞ്ഞ കുറുക്കനും, വൈക്കോൽ ത്തൊട്ടിയിലെ നായയും, പൂച്ചയ്ക്കു മണികെട്ടുവാൻ പദ്ധതിയിട്ട എലികളുമൊക്കെ നമ്മുടെതന്നെ സ്വഭാവവൈചിത്യങ്ങളുടെ പ്രതിഫലനമായി ഈ കഥകളിലുണ്ട്. വളച്ചുകെട്ടലും ഏച്ചുകൂട്ടലും കൂടാതെയുള്ള സരളവും ഹ്രസ്വവും ഹൃദ്യവുമായ കഥനമാന്ത്രികതതന്നെ യാകണം ഈസോപ്പ് കഥകളെ അനശ്വരത അനുഗ്രഹിച്ചിരിക്കുന്നതിന്റെ രഹസ്യം. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും ആവശ്യവും അനാവശ്യവും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തി യാണ്. ഈ സാരോപദേശകഥകളിലൂടെ ഈസോപ്പ് എന്ന അടിമ നമ്മുടെ പ്രജ്ഞയിൽ തൂവൽക്കിരീടമായി തുന്നിച്ചേർക്കുന്നത്.