Ajasram Sulochana Antharjanam Kurukshethra Publication ഒരു ഗ്രാമീണ ഇല്ലത്തുനിന്നും പഠിച്ചുയർന്ന്, മുംബൈയിലെത്തി ജോലിചെയ്തു ജീവിച്ച സുമൻ, രോഗാതുരമായ സായന്തനനിമിഷ ങ്ങളിൽ സ്വന്തം തായ് വേരുകളിലേക്കു തിരിഞ്ഞുനോക്കുകയാണ്.... തിരളുംമുമ്പേ തന്നെ ഒരുവന്റെ ഭാര്യയായ ആര്യ എന്ന മുത്തശ്ശി. അവരെ കുടിവെച്ച താന്തോന്നിയായ ജന്മി പരമേശ്വരൻനമ്പൂതിരി. പിന്നെ പ്രസവിക്കുന്ന യന്ത്രമായിത്തീർന്ന ആര്യ അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചതോടെ ഒരാൺകുട്ടിയും നാലു പെൺകുട്ടികളും ഭൂമിയിൽ അനാഥജന്മങ്ങളായി! ഉത്തരവാദിത്വമേല്ക്കാൻ താല്പര്യ മില്ലാതിരുന്ന അച്ഛൻ അവരെ അമ്മാത്തേക്കു പറഞ്ഞയച്ചു. അങ്ങനെ ഒരു വിലയുമില്ലാത്ത ദാസികളായി ഇല്ലത്തെ പുറം ചായ്പ്പിൽ ഒതു ങ്ങി അവരുടെ ജീവിതം! പക്ഷേ കൊടുംവേദനകളെ നന്മ വറ്റിപ്പോകാത്ത മനസ്സുകൊണ്ടു നേരിട്ട്, പതിയെ പതിയെ, ആ നാലു പെൺകുട്ടികളും ജീവിതം തിരി ച്ചുപിടിച്ചു- അതിന്റെ എല്ലാ വർണ്ണഭംഗികളോടുംകൂടി.... അസാമാന്യമായ ആഖ്യാനവൈദഗ്ധ്യത്തോടെ, കഴിഞ്ഞ നൂറ്റാണ്ടി ലെ നമ്പൂതിരിസ്ത്രീജീവിതത്തിന്റെ മൂന്നു തലമുറകളെ യഥാതഥമായി ചിത്രീകരിക്കുന്ന വ്യത്യസ്ത സ്ത്രീപക്ഷനോവൽ!