Lora Nee Evide ? Muttathu Varkey H&C Publication മാലാഖമാരെ മെനഞ്ഞ കൈകളാൽ സൃഷ്ടിക്കപ്പെട്ട ലോറ... കഴുത്തിൽ വെന്തിങ്ങയും കാതുകളിൽ കല്ലുകമ്മലുമണിഞ്ഞ, പൊൻകതിർപോലെ അഴകാർന്നവൾ... “ഈ ഭൂമിയിൽ നീയാണെന്റെ പറുദീസ, നിന്റെ കൺപീലികൾ താഴുമ്പോൾ സുര്യനസ്തമിച്ചതു പോലെ എനിക്ക് തോന്നുന്നു" എന്ന് പുരുഷന്മാരാൽ വാഴ്ത്തപ്പെട്ടവൾ... പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകൾ... സ്നേഹത്താൽ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങൾ... ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളിൽ, ചെമന്ന വീഞ്ഞിൻ്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങൾ നൃത്തംവെക്കുന്നു