Amarshanagaram Mobin Mohan Mathrubhumi Books മനുഷ്യരുടെ സംഘബോധത്തെയും വിമോചന പ്രതീക്ഷയെയുമൊക്കെ തകര്‍ക്കുകയും വ്യക്തികളെ ശരീരങ്ങളിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒരു കലാലോകം മുതലാളിത്തം വിഭാവനം ചെയ്യുകയും പലപല മാദ്ധ്യമങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരായി നീങ്ങുന്ന കലയ്ക്കാണ് വാസ്തവത്തില്‍ ഇന്നു സവിശേഷമായ പ്രസക്തിയുള്ളത്. ആ നിലയ്ക്കുള്ള നീക്കമാണ് മോബിന് മോഹന്റെ രചനകള്‍ക്കു പൊതുവേയുള്ളത് എന്നു നിരീക്ഷിക്കാവുന്നതാണ്.