Anthivinnilambilikkala By Meghna K Dc Books മേഘ്ന കെ.യുടെ ആദ്യ ചെറുകഥാസമാഹാരമായ 'അന്തിവിണ്ണിലമ്പിളിക്കല' വ്യത്യസ്തമായ ആവിഷ്കാരങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. മരണത്തിൻ്റെയും ഭ്രമാത്മകതയുടെയും ഇരുണ്ട അന്തരീക്ഷ പശ്ചാത്തലത്തിൽ, പ്രണയത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്ന എട്ട് കഥകളാണ് ഇതിലുള്ളത്. തെയ്യം മിത്തുകളും പ്രദേശിക ഭാഷാശൈലിയും സമന്വയിക്കുന്ന ഈ പുസ്തകം പുതിയ കാലത്തെ കഥാവഴികളുടെ അടയാളപ്പെടുത്തലാണ്