Bhagavathamahathmyam By Kadathanattu Padmanabha Warrier Devi Books ഭവസാഗരം തരണം ചെയ്യുന്നതിനുള്ള ഒരു തോണിയായിട്ടാണ് ശ്രീമദ് ഭാഗവതത്തിനെ ഭഗവൽഭക്തന്മാർ കണക്കാക്കിവരുന്നത് ഈ സത്യം ജനങ്ങളിൽ രൂഢമൂലമായതിന്റെ ഫലമാണ് ഇന്ന് ഭാഗവതസപ്‌താഹത്തിന്ന് വളരെയധികം പ്രചാരം സിദ്ധിക്കുവാൻ കാരണം. ഭാഗവതത്തിലെ കഥകൾ സാങ്കല്‌പികമല്ലെന്നും, ആ കഥകൾ ശ്രോതാവിന്റെ മോക്ഷത്തിന് കാരണമാകും എന്നുമുള്ള സന്ദേശം അനുഭവവേദ്യമാക്കുകയും സപ്താഹം ഒരു യജ്ഞമായി നടത്തുവാനുള്ള നിർദ്ദേശം നല്‌കുകയുമാണ് ഇതിലെ ഉള്ളടക്കം. സപ്താഹശ്രവണത്തിന്ന് പുറപ്പെടുന്ന ഏതൊരു വ്യക്തിക്കും, വളരെ ലളിതമായ ശൈലിയിൽ എഴുതപ്പെട്ട ഈ വ്യാഖ്യാനം ഒന്നുരണ്ടു തവണ ശ്രദ്ധാപൂർവ്വം വായിക്കുകയാണെങ്കിൽ ശ്രീമദ്‌ഭാഗവതത്തിൻ്റെയും അത് സപ്‌താഹരൂപത്തിൽ പാരായണം ചെയ്യുന്നതിൻ്റെയും പ്രാധാന്യവും മാഹാത്മ്യവും മനസ്സിലാക്കുവാൻ വളരെ എളുപ്പം സാധിക്കുന്നതാണ്