Bramstokerude Dracula Ettumanoor Sivakumar H&C കടവായിൽനിന്ന് ഒഴുകിയിറങ്ങിയ രക്തം കട്ടപിടിച്ച അടയാളവുമായി ശവപ്പെട്ടിയിൽ ശയിക്കുന്ന ഡ്രാക്കുളപ്രഭുവും, നിഗൂഢതകളുടെ ഹിമാവരണത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഡ്രാക്കുളക്കോട്ടയും വായനക്കാരുടെ രാവുകളെ നിദ്രാവിഹീനമാക്കുവാൻ തുടങ്ങിയിട്ടുണ്ട് ഒന്നേകാൽ നൂറ്റാണ്ടിലേറെയായി. ഈ ക്ലാസിക് കൃതി കാലാന്തരത്തിൽ 'ഭീതിയുടെ വേദപുസ്‌തക'മായി മാറി. മാന്ത്രികനോവൽ രംഗത്തെ പ്രമാണിയായ ഏറ്റുമാനൂർ ശിവകുമാർ രചിച്ച, നിങ്ങളുടെ കൈ കളിലുള്ള 'ഡ്രാക്കുള' പുനരാഖ്യാനം, ദുരൂഹതയുടെ ആ ചുറ്റുഗോ വണിയിലേക്കുള്ള ഒരു ഓടിക്കയറ്റമാണ്; ഭയാനകതയുടെ ദൂരവും വേഗവും ഉള്ളിൽ ആവാഹിച്ചുകൊണ്ടുള്ള കയറ്റം.