Daivangal Bhoomiyilthanne By Dr.P.V.Gangadharan Mathrubhumi Books രോഗങ്ങള്‍ക്കൊപ്പം മനുഷ്യരെയും ചികിത്സയ്ക്കൊപ്പം കാരുണ്യത്തെയും ചേര്‍ത്തുപിടിച്ച ഒരു ഡോക്ടറുടെ അനുഭവലോകമാണിത്. ആതുരസേവനത്തിന്റെ വഴികളില്‍ ഡോക്ടര്‍ കണ്ടുമുട്ടിയ മനുഷ്യര്‍, പ്രതിസന്ധികള്‍, തിരിച്ചറിവുകള്‍, വേര്‍പാടുകളുടെ നൊമ്പരങ്ങള്‍ക്കിടയിലും ജീവിതം പകര്‍ന്ന അനുഭവങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന ഓര്‍മ്മകളുടെ പുസ്തകം. കണ്ണീരിന്റെയും ചിരിയുടെയും സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും നനവുകള്‍ ഇവിടെ പടരുന്നു. അതില്‍ മനുഷ്യജീവിതത്തിന്റെ എണ്ണമറ്റ മുഖങ്ങള്‍ തെളിയുന്നു. പ്രഗല്ഭ കാന്‍സര്‍ ചികിത്സാവിദഗ്ധനായ ഡോ. വി.പി. ഗംഗാധരന്റെ ഹൃദയംതൊട്ട ഓര്‍മ്മക്കുറിപ്പുകള്‍