Ojeera Shibin Malappuram Mankind Publication സാധാരണമെന്ന് കരുതിയ ഒരു ദിവസം മുന്‍പരിചയം പോലുമില്ലാത്ത ഒരാള്‍ തൻ്റെ ജീവിതകഥ തുറന്നുവച്ചാല്‍? ബര്‍ണസ് എന്ന മനുഷ്യന് പറയാന്‍ തുടങ്ങുന്നത് വെറുമൊരു കഥയല്ല, യാഥാര്‍ത്ഥ്യത്തെയും ഓര്‍മ്മകളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്ന അജ്ഞാത ലോകത്തെക്കുറിച്ചാണ്. കാലങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ചാരപ്രവര്‍ത്തനങ്ങളുടെ നിഴലുകള്‍...അറസ്റ്റിലായ എഴുത്തുകാരന്, നിരോധിക്കപ്പെട്ട പുസ്തകം, സത്യത്തിനും അധികാരത്തിനുമിടയില്‍ കുടുങ്ങിയ മനുഷ്യര്‍... മനുഷ്യൻ്റെ ഭയം, പക, കുറ്റബോധം, നീതി, നിലനില്‍പ്പ് തുടങ്ങി അനവധി ചോദ്യങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ഒരു യാത്രയാണ് 'ഒജീരാ'.