Osho Bodhodayam Oreyoru Viplavam Osho Silence Books ജനകൻ ചോദിച്ചു: പ്രഭോ, എങ്ങിനെയാണാരുവന് ആത്മജ്ഞാനത്തെ സ്വായത്തമാക്കാനാവുക? എങ്ങിനെയാണ് മോക്ഷം സംഭവിക്കുന്നത്? എങ്ങിനെയാണ് അനാസക്തി പ്രാപ്യമാകുന്നത്? ദയവായി ഇതെനിക്കു പറഞ്ഞുതന്നാലും, അഷ്ടാവക്രൻ മറുപടി പറഞ്ഞു. പ്രിയപ്പെട്ടവനേ, നിങ്ങൾ മോചനമാണാഗ്രഹിക്കുന്നതെങ്കിൽ വിഷയാസക്തികളെ വിഷം എന്നതുപോലെ വർജ്ജിക്കുക. പകരം, സഹിഷ്ണുതയേയും സഹാനുഭൂതിയേയും സംത്യപ്തിയേയും സത്യത്തെയും അമൃതെന്നതുപോലെ സ്വീകരിക്കുക. നാം അസാധാരണമായൊരു യാത്രയ്ക്കൊരുങ്ങുകയാണ്. മനുഷ്യന് അവന്റേതായി പല വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്. എന്നാൽ അഷ്ടാവക്രഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നുംതന്നെയില്ല