Pathinettam Over Sonu Safeer Mankind Publication കാലത്തിനു മുമ്പേ പറക്കുന്നവരാണ് യഥാർത്ഥപ്രതിഭകൾ എന്ന് കേട്ടിട്ടുണ്ട്. ഈ നോവലിലെ സിദ്ധാർത്ഥ് എന്ന ബൗളറെ എഴുത്തുകാരൻ സോനു സഫീർ പടച്ചുവിട്ടിരിക്കുന്നത് അങ്ങനെയാണ്. നമ്മൾ ദിനമെന്നോണം കണ്ട് അത്ഭുതം കൂറുന്ന സ്പോർട്സ് പ്രകടനങ്ങൾ മനുഷ്യൻ എന്ന പരിമിതിയെ മറികടക്കുന്നവയാണെന്ന് തോന്നാറില്ലേ? ശാസ്ത്രവും മനുഷ്യശരീരവും തമ്മിലുള്ള ഒരു അനാശാസ്യമായ കൊടുക്കൽ വാങ്ങലുകൾ ഇന്ന് അത്ഭുതവും നാളെ സാധാരണവുമാകുമ്പോൾ നിങ്ങൾ ഈ നോവലിനെപ്പറ്റി വീണ്ടും സംസാരിക്കും. കേവലയുക്തിയെന്ന യോർക്കറിനെ ഗാലറിക്കപ്പുറത്തേക്ക് പായിക്കുന്നൊരു നോവൽ. ‘സ്പോർട്സ് &V സയൻസ് ഫിക്ഷനുകളുടെ ജുഗൽബന്ദിയ്ക്ക് ക്രൈം തബലവായിക്കുമ്പോൾ’ എന്ന് ഈ നോവലിന് കാപ്ഷൻ ഇടാൻ ഞാൻ ആഗ്രഹിക്കുന്നു. അത്തരമൊരു ജോണറിലെ ആദ്യ മലയാളനോവൽ.