Pazhanchollukal C.KNeelakandan Namboothiri H&C Books അടിസ്ഥാനമുറച്ചേ ആരുഢമുറയ്ക്കു ഉള്ളിലൊന്ന് നാക്കിലൊന്ന് കൈയിലൊന്ന്. കത്തുന്ന പുരയിൽനിന്ന് ഊരുന്ന കഴുക്കോൽ ലാഭം. കോലെടുത്തവനൊക്കെ മാരാരാകുമോ? പഥ്യക്കാരന് വൈദ്യൻ വേണ്ട. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും. മൊഴിയഴകുള്ള ലളിതവാക്യങ്ങളിലൂടെ സങ്കീർണ മായ ജീവിതസത്യങ്ങളെ പരിചയപ്പെടുത്തുന്നു പഴഞ്ചൊല്ലുകൾ. പ്രപഞ്ചത്തിൻ്റെയും മനുഷ്യന്റെയും മർമവും ധർമവുമറിയുന്ന 186 പഴഞ്ചൊൽപ്പൊരുളു കൾ അവതരിപ്പിക്കുകയാണ് ഈ ചെറുഗ്രന്ഥം.